നീനുവിന്റെ സഹോദരനും പിതാവുമടക്കം14 പ്രതികള്‍; കെവിന്‍ വധക്കേസില്‍ വിധി ഇന്ന്

kevin-muder14
SHARE

കെവിന്‍ വധക്കേസില്‍ ഇന്ന് വിധി. കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ, അച്ഛന്‍ ചാക്കോ ജോണ്‍ എന്നിവരടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കോട്ടയം സെഷന്‍സ് കോടതിയില്‍ മൂന്നു മാസം കൊണ്ടാണ് കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കിയത്. 

നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ, അച്ഛന്‍ ചാക്കോ ജോണ്‍, നിയാസ്മോന്‍, ‍, ഇഷാന്‍ ഇസ്മായില്‍, റിയാസ് ഇബ്രാഹിംകുട്ടി എന്നിവരാണ് മുഖ്യപ്രതികള്‍. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. നരഹത്യ, തട്ടിക്കൊണ്ട് പോയി വിലപേശല്‍, ഗൂഡാലോചന, ഭവനഭേദനം തുടങ്ങി പത്തോളം വകുപ്പുകള്‍. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ ഏപ്രില്‍ 24 മുതല്‍ രാവിലെ പത്തു മുതല്‍ അഞ്ചു വരെ വിചാരണ നടന്നു. കോടതിയുടെ മധ്യവേനലവധിപോലും ഒഴിവാക്കി. കെവിന്‍റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്നായിരുന്നു പ്രോസിക്യൂഷന്‍റെ പ്രധാനവാദം. മുഖ്യപ്രതി സാനുവിന്‍റെ ബന്ധുകൂടിയായ നിയാസ് ഭീഷണിപ്പെടുത്തിയതായി സംഭവദിവസം രാവിലെ കെവിന്‍ നീനുവിനോട് പറഞ്ഞത് മൊഴിയായി കാണണമെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. 

നീനുവും കെവിനും പിന്‍മാറില്ലെന്ന് ഉറപ്പായതോടെയാണ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. കോട്ടയത്തെയും, മെഡിക്കല്‍ കോളജിലെയും സിസിടിവി ദൃശ്യങ്ങളും കെവിന്‍ കൊല്ലപ്പെട്ടതാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സാഹചര്യത്തെളിവുകളും പ്രോസിക്യൂഷന്‍ വാദത്തിന് ബലം പകരുന്നു. എന്നാല്‍ കെവിന്‍റെ മരണം ദുരഭിമാനക്കൊല അല്ലെന്നാണ് പ്രതിഭാഗത്തിന്‍റെ നിലപാട്. മദ്യലഹരിയിലാണ് കെവിന്‍ മുങ്ങി മരിച്ചത്. കെവിന്‍റെ സുഹൃത്ത് അനീഷ് കേസിലെ 17 പ്രതികളിലെ തിരിച്ചറിയാതിരുന്നതും പ്രതിഭാഗം ആയുധമാക്കുന്നു. കെവിനെ കൊലപ്പെടുത്തിയെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിഗണിക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. നീനുവിനെ തിരികെ കൊണ്ട് പോകാനാണ് കോട്ടയത്ത് എത്തിയതെന്നായിരുന്നു ചാക്കോയും സാനുവും വാദിച്ചത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...