നാളെ റെഡ് അലേര്‍ട്ടില്ല; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

rain-5
SHARE

സംസ്ഥാനത്ത് ഒരു ജില്ലയിലും നാളെ റെഡ് അലേര്‍ട്ടില്ല. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് മാത്രം. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഓറ‍ഞ്ച് അലര്‍ട്ട്.  വരുന്ന 48 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് കാലവര്‍ഷം സജീവമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുന്നത് മഴയുടെ ശക്തി കുറയ്ക്കുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ കാലാവസ്ഥ ശാസ്ത്രജ്ഞരുടെ പ്രവചനം. ഉത്തരേന്ത്യക്ക് മുകളിലുള്ള ന്യൂനമര്‍ദനം ഗുജറാത്ത് തീരത്തേക്കും നീങ്ങുന്നതും മഴയുടെ തീവ്രത കുറയ്ക്കും. ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 104 ആയി. കേരള, എം.ജി സര്‍വകലാശാലകള്‍ മറ്റന്നാള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...