മരിച്ചവരുടെ ആശ്രിതർക്ക് 4 ലക്ഷം; വെളളപ്പൊക്ക ബാധിതര്‍ക്ക് 10,000: ആദ്യ സഹായം പ്രഖ്യാപിച്ചു

pinarayi-web
SHARE

മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം സഹായധനം നല്‍കും.  വെളളപ്പൊക്കബാധിതര്‍ക്ക് 10,000 രൂപ ആദ്യസഹായമായി നല്‍കും. സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ച ശേഷമാകും തുക വിതരണം. പഞ്ചായത്ത് സെക്രട്ടറിയും റവന്യു ഉദ്യോഗസ്ഥനും ചേര്‍ന്നാകും  പട്ടിക തയാറാക്കുക.

പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്കും നാലുലക്ഷം നഷ്ടപരിഹാരം നല്‍കും. വെളളപ്പൊക്കമേഖലയിലും തീരദേശത്തും 15 കിലോ അരി സൗജന്യറേഷന്‍ നൽകാനും മന്ത്രിസഭ തീരുമാനിച്ചു. ശ്രീറാം വെങ്കിട്ടരാമന്‍റെ വാഹനമിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നൽകും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...