ശ്രീറാമിന്റെ കാറിടിച്ച് മരിച്ച കെ എം ബഷീറിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകും

pinarayi-web-basheer
SHARE

ശ്രീറാം വെങ്കിട്ടരാമൻ െഎഎഎസിന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കുടുംബത്തിന് സഹായം നല്‍കാൻ മന്ത്രിസഭാതീരുമാനം. ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്കും.

ഈ മാസം മൂന്നിനാണ് പുലര്‍ച്ചെ ഒരു മണിയോടെ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ സിറാജ് പത്രത്തിന്റെ യൂണിറ്റ് ചീഫ് ആയിരുന്ന കെ മുഹമ്മദ് ബഷീര്‍ മരിച്ചത്. 

വെളളപ്പൊക്കത്തില്‍ ദുരിതബാധിതരായവര്‍ക്ക്  10,000 രൂപ ആദ്യസഹായമായി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. പഞ്ചായത്ത് സെക്രട്ടറിയും റവന്യു ഉദ്യോഗസ്ഥനും ചേര്‍ന്ന് തയാറാക്കുന്ന  പട്ടിക പ്രസിദ്ധീകരിച്ച ശേഷമാകും തുക വിതരണം ചെയ്യുക.പരാതികള്‍ ഒഴിവാക്കാനാണിത്. മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ സഹായധനം നല്‍കും. വീടും സ്ഥലും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപയും വീടുമാത്രം പൂര്‍ണമായി തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപയും  നല്കും.  

വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരം തീരുമാനിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വെളളപ്പൊക്കം ബാധിച്ച വില്ലേജുകളെ ഉടന്‍ ദുരന്തബാധിത വില്ലേജുകളായി പ്രഖ്യാപിക്കും. വെളളപ്പൊക്കമേഖലയിലും തീരദേശത്തും സൗജന്യറേഷനായി 15 കിലോ അരി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...