ന്യൂനമര്‍ദം ശക്തിപ്രാപിക്കും; മീനച്ചിലാർ കരകവിഞ്ഞു: രണ്ടിടത്ത് റെഡ് അലേർട്ട്

rain-kottayam-idukki-13
SHARE

സംസ്ഥാനത്ത്  ശക്തമായ മഴ തുടരുന്നു. എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും, ഇടുക്കിയിലും,  കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലുൾപ്പെടെ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയില്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 130 അടി പിന്നിട്ടു.  കുട്ടനാട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. പാലയില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന്  ഈാരാറ്റുപേട്ട പാല റോഡില്‍ വെള്ളം കയറി. 

മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും  മഴ തുടരുന്നു. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും  ന്യൂനമര്‍ദം നേരിയതോതില്‍  ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ  വിലയിരുത്തല്‍. ഇന്ന് മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നലെ വൈകിട്ട് നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കും. സംസ്ഥാനത്ത് 1239 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടേകാല്‍ ലക്ഷത്തിലധികം പേരാണ് കഴിയുന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...