ആൾക്കൂട്ടക്കൊല: പെഹ്‌ലുഖാന്‍ കേസിൽ ആറ് പ്രതികളേയും വെറുതെ വിട്ടു

pehlu-khan-2
SHARE

രാജസ്ഥാനില്‍ പെഹ്‌ലുഖാനെന്നയാളെ  ഗോരക്ഷകര്‍  അടിച്ചുകൊന്ന കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. അല്‍വറിലുള്ള വിചാരണക്കോടതിയുടേതാണ് വിധി. കേസിലെ മുഖ്യതെളിവായ പെഹ്‌ലുഖാനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സ്വീകാര്യമല്ലെന്നും സംശയത്തിന്‍റെ ആനുകൂല്യം നല്‍കി പ്രതികളെ വെറുതെവിടുകയാണെന്നും വിധിയില്‍ പറയുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷനും പെഹ്‌ലുഖാന്‍റെ കുടുംബവും അറിയിച്ചു.

2017 ഏപ്രില്‍ 1ന് രാജസ്ഥാനിലെ അല്‍വറില്‍ ഹരിയാനയില്‍ നിന്നുള്ള ക്ഷീര കര്‍ഷകനായ പെഹ്‌ലുഖാനും രണ്ട് മക്കളും ഗോരക്ഷാഗുണ്ടകളുടെ ക്രൂര മര്‍ദ്ദനത്തിനിരയാകുന്നതിന്‍റെ ദൃശ്യങ്ങളാണിത്. സംസാരിക്കുന്ന ഈ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞാണ് കേസിലെ ആറ് പ്രതികളെയും  അല്‍വറിലെ അഡീഷണല്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടത്. ദൃശ്യങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയാളെ സാക്ഷിയാക്കിയതുമില്ല. 

പൊലീസും പ്രോസിക്യൂഷനും വരുത്തിയ ഈ ഗുരുതര പിഴവുകളാണ് പ്രതികള്‍ക്ക് സംശയത്തിന്‍റെ ആനുകൂല്യം നല്‍കിയത്. പെഹ്‌ലുഖാന്‍റെ മരണകാരണം ഹൃദയാഘാതമാണെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറഞ്ഞത്. മര്‍ദ്ദനത്തിലുണ്ടായ പരുക്കുകള്‍ മൂലമാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും. ഈ പരസ്പരവിരുദ്ധതയും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ ആകെയുണ്ടായിരുന്നത് ഒമ്പത് പ്രതികളായിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇവരുടെ വിചാരണ ബാലനീതി കോടതിയില്‍ നടക്കുകയാണ്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...