ഭ്രമണപഥമാറ്റം വിജയകരം; നിര്‍ണായകഘട്ടം പിന്നിട്ട് ചന്ദ്രയാന്‍ 2

chandrayan
SHARE

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍ രണ്ട് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര തുടങ്ങി. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നുള്ള ഗതിമാറ്റം വിജയകരമായി പൂര്‍ത്തിയാക്കി.  പേടകത്തിലെ എന്‍ജിന്‍ 20 മിനിറ്റ് പ്രവര്‍ത്തിപ്പിച്ച് പുലര്‍ച്ചെ 2.21 നായിരുന്നു ചന്ദ്രനിലേക്കുള്ള കുതിപ്പ്.

ഏഴുദിവസമെടുത്ത് ഈ മാസം 20 ന് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തും.  ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയ ശേഷം ഭ്രമണപഥത്തിന്‍റെ വലിപ്പം കുറച്ച് ചന്ദ്രനിലേക്ക് ഇറങ്ങുകയാണ് ചെയ്യുക. സെപ്റ്റംബര്‍ 7 ന് പേടകം ചന്ദ്രനിലിറങ്ങുമെന്നാണ് കണക്ക്കൂട്ടല്‍.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...