അഭിനന്ദന് വീർചക്ര; മിന്റി അഗർവാളിന് യുദ്ധസേവാ മെഡൽ: ആദരിച്ച് രാജ്യം

abhinandan-new
SHARE

പാക്കിസ്ഥാന്‍റെ എഫ് 16 ( എഫ് സിക്സ്റ്റീന്‍) പോര്‍ വിമാനം തകര്‍ത്ത വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് വീര്‍ ചക്ര ബഹുമതി. ബാലാകോട്ട് വ്യോമാക്രമണത്തില്‍ സുപ്രധാന പങ്കുവഹിച്ച വ്യോമസേന സ്ക്വാഡ്രണ്‍ ലീഡര്‍ മിന്‍റി അഗര്‍വാളിന് യുദ്ധസേവ മെഡല്‍ നല്‍കും. ജമ്മുകശ്മീരിലെ ഭീകരവിരുദ്ധ നീക്കത്തിനിടെ വീരമൃത്യുവരിച്ച രാഷ്ട്രീയ റൈഫിള്‍സിലെ പ്രകാശ് ജാദവിന് കീര്‍ത്തി ചക്ര ബഹുമതി. സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അഗ്നിശമനസേനയിലെ എം.രാജേന്ദ്രനാഥ്, ജയകുമാര്‍ സുകുമാരന്‍ നായര്‍, ഷിബുകുമാര്‍ കരുണാകരന്‍ നായര്‍, ഷിഹാബുദീന്‍ ഇ എന്നീ മലയാളികള്‍ അര്‍ഹരായി. അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുരസ്ക്കാരത്തിന് കേരളത്തില്‍ നിന്നുള്ള ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. 

അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുരസ്ക്കാരത്തിന് അര്‍ഹരായവര്‍ 

കെ.ജി സൈമണ്‍, കമന്‍ഡന്‍റ് 

എം.എല്‍ സുനില്‍, എസ്.പി

കെ.വി വേണുഗോപാലന്‍, ഡിവൈഎസ്പി

അനില്‍ കുമാര്‍ വി, എസ്.െഎ

ഷംസുദീന്‍ എസ്, എസിപി

എസ് ശശിധരന്‍, എസ്പി

ജലീല്‍ തോട്ടത്തില്‍, ഡിവൈഎസ്പി

ബൈജു പൗലോസ് എം, ഇന്‍സ്പെക്ടര്‍

എം.പി മുഹമ്മദ് റാഫി, എസ്.െഎ 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...