മഴ ശക്തമാകാൻ സാധ്യത; എറണാകുളം ജില്ലയിൽ നാളെ അവധി

submerged-temple
SHARE

നാളെ (14) എറണാകുളം ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. സിബിഎസ്ഇ, ഐസിഎസ്ഇ, ഐസ്ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

സംസ്ഥാനത്തു മൂന്നിടത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയത്. നാളെ മലപ്പുറത്തും കോഴിക്കോടും റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. 20 സെന്റിമീറ്ററിലധികം മഴയ്ക്കു സാധ്യതയെന്നാണു കാലാവസ്ഥാ പ്രവചനം.

തെക്കന്‍ കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ നെയ്യാർ അണക്കെട്ട് തുറന്നു. നാലു കവാടങ്ങള്‍ രാവിലെ പത്തിന് ഒരിഞ്ച് വീതമാണു തുറന്നത്. മഴ പെയ്താൽ അണക്കെട്ട് പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണു നടപടിയെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.  82.02 മീറ്ററാണ് നെയ്യാർ ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്. നേരിയ തോതിൽ മാത്രം വെള്ളം തുറന്നു വിടുന്നതിനാൽ തീരവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. അരുവിക്കര ഡാം ചൊവ്വാഴ്ച രാവിലെ 7.30ന് തുറന്നു. 1 ഷട്ടർ 50 സെന്റിമീറ്ററാണ് ഉയർത്തിയത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...