'സ്വതന്ത്രമായി സഞ്ചരിക്കണം; സംസാരിക്കണം': കശ്മീരിലേക്ക് പോകുമെന്ന് രാഹുൽ

rahul
SHARE

ജമ്മുകശ്മീരിലെ സ്ഥിതി നേരിട്ടറിയാന്‍ പ്രതിപക്ഷ സംഘവുമായി പോകാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലികിന്‍റെ വെല്ലുവിളിയേറ്റെടുത്താണ് രാഹുലിന്‍റെ പ്രതികരണം. 

സ്വതന്ത്രമായി സഞ്ചരിക്കാനും നാട്ടുകാരും സൈനികരുമായും സംസാരിക്കാനും അനുവദിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ജമ്മുകശ്മീരിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് കാര്യങ്ങള്‍ നേരിട്ട് കണ്ടുമനസിലാക്കാനാണ് ഗവര്‍ണര്‍ നല്‍കിയ പ്രതികരണം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...