ദുരിതമഴ; ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി

rain-school-children
SHARE

മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അവധി. പത്തനംതിട്ടയിലും പാലക്കാട്ടും ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും   അവധിയായിരിക്കും. കണ്ണൂരില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് അവധിയില്ല . പി.എസ്.സി സംസ്ഥാന വ്യാപകമായി നാളെ നടത്താനിരുന്ന വകുപ്പുതല പരീക്ഷമാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും  

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കിയിലും എറണാകുളത്തും ആലപ്പുഴയിലും ആശങ്ക വിതച്ച് കനത്തമഴ തുടരുന്നു. കോട്ടയത്തും മഴയ്ക്ക്  കുറവില്ല.കുട്ടനാട്ടില്‍ അയ്യാരിരത്തോളം വീടുകളില്‍ വെള്ളംകയറി. സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴപെയ്യും എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇടുക്കി എര്‍ണാകുളം ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപ്പിച്ചത്. ഇവിടങ്ങളില്‍ 20 സെന്റീമീറ്ററില്‍ അധികം മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം. രാവിലെ മുതല്‍ മൂന്ന് ജില്ലകളിലും കോട്ടയത്തും ഇടതടവില്ലാതെ മഴ പെയ്യുകയാണ്.

എറണാകുളത്ത് 63 ദൂരിതാശ്വാസ ക്യംപുകളിലായി 11,000 പേരാണ് നിലവിലുള്ളത്. ആലുവയിലാണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍.മഴ കനത്തതിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങിയവരോട് ക്യാംപിലേക്ക് തിരികെ വരാന്‍ നിര്‍ദേശം നല്‍കി.

ഇടുക്കിയിലും മഴയ്ക്ക് കുറവില്ല. മൂന്നാര്‍ കുമളി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു. വിനോദസഞ്ചാരികള്‍ക്ക് നാളെവരെ ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കി അണക്കെട്ടിന്റെ സംഭരണശേ‌ഷിയുടെ 40 ശതമാനം വെള്ളമാത്രമാണ് നിലവിലുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 129 അടി പിന്നിട്ടു. മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ മൂന്നാര്‍ ഹെഡ് വര്‍ക്ക്സ് ഡാം എന്നിവയുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

കുട്ടനാട്ടില്‍ വ്യാപകമായി നെല്‍കൃഷി നശിച്ചു.. ഇരുപത് കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കോട്ടയത്ത് മഴ ശക്തമായതോടെ കിഴക്കന്‍ മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. കൂടുതല്‍ ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മാറാന്‍ കൂട്ടാക്കത്തവരെ ബലം പ്രയോഗിച്ച് ക്യാംപിലേക്ക് മാറ്റാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...