എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീട് വച്ച് നല്‍കും; ദുരന്തബാധിതരോട് മുഖ്യമന്ത്രി

CM-kavalappara-03
SHARE

ദുരന്തബാധിതര്‍ക്കൊപ്പം സര്‍ക്കാര്‍  ഉണ്ടാകുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരും. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കും. പുനരധിവാസമടക്കമുളള പ്രശ്നങ്ങള്‍ ഒന്നായി നിന്ന് പരിഹരിക്കുമെന്ന് വയനാട് മേപ്പാടിയിലെ ദുരിതാശ്വാസക്യാംപ് സന്ദര്‍ശിച്ച മുഖ്യമന്ത്രി പറഞ്ഞു. 

വന്‍ദുരന്തമുണ്ടായ  പുത്തുമലയില്‍  നിന്ന് മാറ്റിപ്പാര്‍പിച്ചവരുളള മേപ്പാടിയിലെ ക്യാംപ് രാവിലെ സന്ദര്‍ശിച്ച മുഖ്യമന്ത്രി കല്‍പ്പറ്റയില് കലക്ടറേറില്‍  നടന്ന അവലോകനയോഗത്തിലും പങ്കെടുത്തു. കവളപ്പാറയില്‍ നിന്ന് മാറ്റിപ്പാര്‍പിച്ചവരുളള    ഭൂദാനത്തെ ക്യാംപില്‍  ഉച്ചയ്ക്കുശേഷം    മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. കവളപ്പാറയിലെ ദുരന്തഭൂമിയില്‍ വ്യോമനിരീക്ഷണം നടത്തിയശേഷമാണ് മുഖ്യമന്ത്രി ക്യാംപ് സന്ദര്‍ശിച്ചത്.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...