കേരളം ആവശ്യപ്പെട്ടതെല്ലാം കേന്ദ്രം നൽകി; ദുരന്തമേഖലകൾ സന്ദർശിക്കും: വി.മുരളീധരൻ

v-muraleedharan-13-08-19
SHARE

മഴക്കെടുതി നേരിടാന്‍ കേരളം ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ദുരന്തനിവാരണസേനയടക്കം കൂടുതല്‍ സഹായം വേണമെങ്കില്‍ നല്‍കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളം സന്ദര്‍ശിച്ചില്ലെന്നത് രാഷ്ട്രീയ ആരോപണംമാത്രമാണ്..

സി.പി.എമ്മിന്റെ ഡല്‍ഹിയിലെ നേതാക്കള്‍ സംസ്ഥാനത്തെ സാഹചര്യം അറിഞ്ഞല്ല പ്രതികരിക്കുന്നത്.  നാശനഷ്ടങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ട് കിട്ടിയശേഷം നഷ്ടപരിഹാരം തീരുമാനിക്കും. വെളളിയാഴ്ച മലപ്പുറത്തെയും വയനാട്ടിലെയും ദുരന്തമേഖലകള്‍ സന്ദര്‍ശിക്കുമെന്നും വി.മുരളീധരന്‍  ഡല്‍ഹിയില്‍ അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...