8 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകൾ മാറ്റി

rain-holiday-22
SHARE

എട്ട് ജില്ലകളില്‍  വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കോഴിക്കോട്, തൃശൂര്‍, എറണാകുളം, വയനാട്, കണ്ണൂർ, മലപ്പുറം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് അവധി. പത്തനംതിട്ടയില്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും അവധിയായിരിക്കും. കേരള, മഹാത്മഗാന്ധി സര്‍വകലാശാലകള്‍  നാളത്തെ പരീക്ഷകള്‍ മാറ്റി. ആരോഗ്യ സര്‍വകലാശാല തിയറി പരീക്ഷകള്‍ മാറ്റി

തൃശൂരിലും കോഴിക്കോട്ടും, മലപ്പുറത്തും ആലപ്പുഴയിലും പ്രഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. നാളെയും മറ്റന്നാളും നിശ്ചയിച്ചിരുന്ന പാരാ മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകള്‍ മാറ്റി. കാലിക്കറ്റ് സർവകലാശാലാ ഓഗസ്റ്റ് 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും വൈവകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും

ആലപ്പുഴയിൽ അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അങ്കണവാടിയിലൂടെയുള്ളള പോഷകാഹാര വിതരണത്തിന് മുടക്കമുണ്ടാകില്ല. എറണാകുളത്തു സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും . കോഴിക്കോട് ജില്ലയിലെ പ്രഫഷനൽ കോളജ്, കേന്ദ്രീയ വിദ്യാലയം, മദ്രസ, അങ്കണവാടി എന്നിവയ്ക്കും അവധി ബാധകമായിരിക്കുമെന്നു കലക്ടർ അറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...