സിക്സർ ശർമ ഷോ; ഇന്ത്യയ്ക്കു ജയം, പരമ്പര

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ട്വന്റി–20 പരമ്പര ജയം. രണ്ടാം ട്വന്റി–20യില്‍ െഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 22 റണ്‍സിന് ജയിച്ചു. 168 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ്, 15.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്ത് നില്‍ക്കെ മഴ പെയ്യുകയായിരുന്നു. 

മല്‍സരം പുനരരാംഭിക്കാന്‍ കഴിയാതെ വന്നതോടെ ഇന്ത്യ വിജയികളായി. ഡിഎല്‍എസ് പ്രകാരം 120 റണ്‍സെടുത്തെങ്കില്‍ മാത്രമേ വിന്‍ഡീസിന് ജയിക്കാന്‍ കഴിയുമായിരുന്നുള്ളൂ. 54 റണ്‍സെടുത്ത റോവ്‌മന്‍ പവലിന് മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങാനായത്. ആദ്യംബാറ്റുചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. രോഹിത് ശര്‍മ 51 പന്തില്‍ 67 റണ്‍സെടുത്ത് പുറത്തായി. ട്വന്റി–20യില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. 107 സിക്സറുകള്‍ നേടിയ രോഹിത്, ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡാണ് മറികടന്നത്. ക്യാപ്റ്റന്‍ കോലി 28 റണ്‍സും ധവാന്‍ 23 റണ്‍സുമെടുത്തു.