
വളര്‍ത്തുമകളെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കയില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മലയാളി വെസ്്ലി മാത്യൂസിന്റെ ശിക്ഷാ കാലാവധി ആരംഭിച്ചു. വെസ്്ലി മാത്യുസിനെ ഡാലസിലെ കൗണ്ടി ജയിലില്‍ നിന്ന് ഹൂസ്റ്റണിലെ ജയിലേക്ക് മാറ്റി.
കേസില്‍ പുനര്‍വിചാരണ ആവശ്യപ്പെട്ട് വെസ്്ലി അപ്പീല്‍ നല്കിയ ശേഷമാണ് ശിക്ഷ ആരംഭിച്ചത്. 30 വര്‍ഷം കഴിയാതെ വെസ്്ലിക്ക് പരോള്‍ നല്‍കരുതെന്നാണ് കോടതിയുടെ ഉത്തരവ്.