ചെറിയ തർക്കത്തിൽ ഇടപെട്ട് ജീവാനന്ദ്; സ്ത്രീയുടെ മുഖത്തടിച്ചു, കയ്യേറ്റം

Wayanad-Attack
SHARE

വയനാട് അമ്പലവയലി‍ല്‍ തമിഴ്നാട്ടുകാരായ ദമ്പതികളെ നടുറോഡിലിട്ട് തല്ലിച്ചതച്ചു. അമ്പലവയല്‍ സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവറായ ജീവാനന്ദ് ആണ് അക്രമം കാട്ടിയത്. ദമ്പതികൾ തമ്മിൽ ചെറിയ തർക്കം ഉണ്ടായിരുന്നു. ഇതിൽ ഇടപെട്ടാണ് ഡ്രൈവർ ഇരുവരെയും മർദിച്ചത്.

യുവാവിനെ മര്‍ദിച്ചത് തടയാന്‍ ശ്രമിച്ച ഭാര്യയുടെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു. കയ്യേറ്റത്തിന്റെ കാരണം വ്യക്തമല്ല. ഞായറാഴ്ച രാത്രി മര്‍ദനമേറ്റവര്‍ പാലക്കാട്ടുകാരെന്ന് സൂചന. ഹോട്ടലില്‍ നല്‍കിയ വിലാസം പാലക്കാട് വെസ്റ്റ് യാക്കരയിലേത്. അമ്പല വയലിൽ കമ്പിളി വില്‍ക്കാനെത്തിയതായിരുന്നു മർദനമേറ്റ ദമ്പതികള്‍.

ഞായറാഴ്ച രാത്രിയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതുവരെ കേസെടുക്കാതിരുന്ന പൊലീസ് ഇന്ന് പരിസരവാസി പരാതി നല്‍കിയതോടെയാണ് കേസെടുക്കാന്‍ തയാറായത്. ഞായറാഴ്ച തന്നെ ദമ്പതികളേയും അക്രമിയേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. ഇരകള്‍ പരാതി നല്‍കാന്‍ വിസമ്മതിച്ചതോടെ പൊലീസ് അക്രമിയെ വിട്ടയച്ചു. കേസെടുക്കാതിരുന്നത് പൊലീസിന്റെ ഭാഗത്തുണ്ടായ ഗുരുതരവീഴ്ചയാണെന്ന് സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. കമ്മിഷന്‍ സ്വമേധയാ കേസെടുത്തെന്നും അവര്‍ മനോരമന്യൂസിനോട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...