പേടിച്ച 55 ദിവസങ്ങള്‍; നിപ ബാധിച്ച യുവാവ് ആശുപത്രി വിട്ടു; ആശ്വാസപ്രഖ്യാപനവും

nipa-shailaja-aster
SHARE

എറണാകുളം ജില്ല നിപ വിമുക്തം. നിപ ബാധിച്ച് കൊച്ചിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി വിട്ടു. യുവാവ് ചികിത്സയില്‍ കഴിയുന്ന ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നടന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. നിപ വൈറസിനെ കുറിച്ച് ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ, ശൈലജ. 

55 ദിവസങ്ങള്‍ നീണ്ട ആശങ്കയ്ക്കും പ്രതിരോധത്തിനുമെല്ലാം വിരാമം. എറണാകുളം ജില്ലയില്‍ നിന്ന് നിപ വൈറസ് ബാധ ഒഴിഞ്ഞു. കൊച്ചിയില്‍ നേരിട്ട് എത്തി തന്നെയാണ് ഏവര്‍ക്കും ആശ്വാസം പകരുന്ന ഈ പ്രഖ്യാപനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയത്.  

ഒരു നാടും ആരോഗ്യസംവിധാനങ്ങളും ഒറ്റക്കെട്ടായി നിന്നാണ് നിപയുടെ രണ്ടാം വരവിനെ ചെറുത്തത്. വൈറസ്ബാധ ഒരാളില്‍ ഒതുക്കി നിര്‍ത്താനും ഗുരുതരാവസ്ഥയിലെത്തിയ രോഗിയ്്ക്ക് പൂര്‍ണാരോഗ്യം തിരികെ നല്‍കാനും സാധിച്ചത് പൊതുജനാരോഗ്യരംഗത്ത് കേരളം കൈവരിച്ച അഭിമാനാര്‍ഹമായ നേട്ടമാണ്. വൈറസ് ബാധ ഒഴിഞ്ഞെങ്കിലും ജാഗ്രതയും പ്രതിരോധവും തുടരണം. 

കാരണം വൈറസ് വാഹകരായ പഴം തീനി വവ്വാലുകളുടെ സാന്നിധ്യം പല സ്ഥലങ്ങളിലുമുണ്ട്. പ്രഫഷണല്‍ കോളജ് വിദ്യാര്‍ഥിയായ യുവാവ് ആരോഗ്യം വീണ്ടെടുത്തെന്നും ഒരാഴ്ചയ്ക്കുള്ളില്‍ കോളജിലേക്ക് പോയി തുടങ്ങുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ 55 ദിവസങ്ങള്‍ നിപ ബാധിതനായ യുവാവിനെ സധൈര്യം പരിപാലിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെയെല്ലാം ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...