സിപി​െഎ എംഎല്‍എക്ക് നേരെയും ലാത്തിയടി, ജലപീരങ്കി; പരുക്ക്, സംഘര്‍ഷം

cpi-conflict
SHARE

വൈപ്പിൻ ഗവ.കോളജിലെ എസ്.എഫ്.ഐ- എ.ഐ.വൈ.എഫ് സംഘർഷത്തിൽ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കൽ സി.ഐയെ മുരളിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഐ ജി ഓഫിസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സിപിെഎ ജില്ലാസെക്രട്ടറിയെ ഡിവൈഎഫ്െഎ പ്രവര്‍ത്തകര്‍ തടഞ്ഞ കേസിലാണ് പ്രതിഷേധം.

പൊലീസ് പക്ഷപാതിത്വം കാട്ടിയെന്നും നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

എംഎൽഎ ഇൽദോ എബ്രഹാം അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരുക്കേറ്റു. പൊലിസിന്റെ അവസ്ഥ നിലാവത്ത് അഴിച്ചുവിട്ട കോഴികളെപ്പോലെയെന്ന് എൽദോ കുറ്റപ്പെടുത്തി. അഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമെന്ന് നോതാക്കൾ ആഞ്ഞടിച്ചു. വിഡിയോ സ്റ്റോറി കാണാം

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...