ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ദൃശ്യങ്ങൾ പുറത്ത്; വിഡിയോയിൽ മലയാളിയും

iran-ship-video
SHARE

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ 'സ്റ്റെന ഇംപറോ'യുടെ ദൃശ്യങ്ങള്‍ പുറത്ത്. റോയിട്ടേഴ്സ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ മലയാളികൾ ഉള്‍പ്പെടെയുള്ള  കപ്പലിലെ ജീവനക്കാരുമുണ്ട്. 

കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന്  ആവശ്യപ്പെട്ട് ഇറാന്  കപ്പല്‍ കമ്പനി അധികൃതര്‍ കത്ത് നല്‍കിയിരുന്നു. ബ്രിട്ടന്‍റെ എണ്ണ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിട്ട് ഇത് നാലാം ദിവസമാണ്. ഇതുവരെ കപ്പലിലുള്ളവരുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിരുന്നില്ല. 

ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതും ജോലി ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവരെ ദൃശ്യങ്ങളില്‍ കാണാം.  കപ്പലിലുള്ള 23 ജീവനക്കാരില്‍ 18 ഇന്ത്യക്കാരാണുള്ളത്. മൂന്നുമലയാളികള്‍ കപ്പലിലുണ്ടെന്നാണ് കരുതുന്നത്. 

എറണാകുളം സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റ് രണ്ടുപേരുടെ കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...