കുത്ത് കേസ് പ്രതികൾ റാങ്ക് പട്ടികയിൽ, പി.എസ്.സി ചെയര്‍മാന്‍ ഇന്ന് ഗവർണറെ കാണും

pscchairman
SHARE

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികള്‍ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ട വിവാദത്തില്‍ പി.എസ്.സി ചെയര്‍മാന്‍ രാവിലെ  ഗവര്‍ണറെ നേരില്‍ കണ്ട് വിശദീകരണം നല്‍കും. വെള്ളിയാഴ്ച നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. എന്നാല്‍ സ്ഥലത്തില്ലാത്തതിനാല്‍ ഇന്ന് എത്താമെന്നു അറിയിക്കുകയായിരുന്നു.

കെ.എ.പി നാലാം ബറ്റാലിയനിലെ പരീക്ഷയില്‍ വധശ്രമക്കേസ് പ്രതികളായ ശിവരഞ്ജിത്തിനു ഒന്നാം റാങ്കും,നസീമിനു ഇരുപത്തിയെട്ടാമത്തെ റാങ്കുമായിരുന്നു ലഭിച്ചത്. ക്രമക്കേടുകള്‍ നടത്തിയാണ് റാങ്ക് നേടിയതെന്നു പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ഗവര്‍ണറെ കണ്ട് ആരോപണമുയര്‍ത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ചെയര്‍മാനോടു ഗവര്‍ണര്‍ ആവശ്യപ്പെട്ടത്

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...