യൂണി. കോളജ് തുറന്നു, തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കുന്നു; കനത്ത സുരക്ഷ

collage-open
SHARE

വിദ്യാർഥിക്ക് കത്തിക്കുത്തേറ്റതിനെ തുടര്‍ന്ന് തുടർന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠനം തുടങ്ങി. പുതിയ മാറ്റങ്ങളിലൂടെ സമാധാന അന്തരീക്ഷം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളെത്തിയത്. അതേ സമയം യൂണിറ്റ് കമ്മിറ്റി രൂപീകരിച്ച കെ.എസ്.യു പ്രവർത്തകർ കോളജിനുള്ളിൽ പ്രവേശിച്ചു.

അഖിൽ ചന്ദ്രന് കുത്തേറ്റതിന് പിന്നാലെയുണ്ടായ സംഘർഷങ്ങളെ തുടർന്ന് അടച്ച കൊളജ് പത്ത് ദിവസത്തിന് ശേഷം തുറന്നപ്പോൾ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ സകലരെയും തിരിച്ചറിയൽ കാർഡ് കാണിച്ച ശേഷമാണ് പ്രവേശിപ്പിച്ചത്. കനത്ത കാവലൊരുക്കി പൊലീസും അണിനിരന്നു. മാസങ്ങൾക്ക് ശേഷം സ്ഥിരം ചുമതലയുള്ള പ്രിൻസിപ്പലായി ഡോ. സി.സി. ബാബു ചുമതലയെടുത്തു. ക്രിമിനലുകൾ ഉൾപ്പെട്ട എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടും വിദ്യാർഥി പ്രശ്നങ്ങൾ പരിഹരിക്കാൻ സമിതി രൂപീകരിച്ചതുമടക്കം വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ മാറ്റങ്ങളിലാണ് വിദ്യാർഥികളുടെ പ്രതീക്ഷ

എസ്. എഫ്. ഐ അല്ലാതെ മറ്റൊരു വിദ്യാർഥി സംഘടനയക്കും പ്രവർത്തന സ്വാതന്ത്ര്യമില്ലാത്ത കോളജിൽ 18 വർഷത്തിന് ശേഷം യൂണിറ്റ് രൂപീകരിച്ചതായി കെ.എസ്.യു പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിലെ യൂണിറ്റ് രൂപീകരണത്തിന് ശേഷം ഭാരവാഹികളായ വിദ്യാർഥികൾ കനത്ത പൊലീസ് സുരക്ഷയിൽ പ്രകടനമായി കോളജിലെത്തി പ്രിൻസിപ്പലിനെ കണ്ടു. കുത്തേറ്റ അഖിലിന്റെ സഹപാഠിയായ അമൽ ചന്ദ്രന്റെ നേതൃത്വത്തിൽ രണ്ട് പെൺകുട്ടികൾ ഉൾപ്പെടുന്ന 7 അംഗ കമ്മിറ്റിയാണ് യൂണിറ്റിലുള്ളത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...