പീഡനപരാതി: ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു

binoy-kodiyeri
SHARE

പീഡനപരാതിക്കെതിരെ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുതിയുടെ പരാതിയില്‍ മുംബൈ പൊലീസെടുത്ത കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. 17ന് നല്‍കിയ ഹര്‍ജി കോടതി ബുധനാഴ്ച പരിഗണിക്കും. 

മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബിനോയ് കോടിയേരി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകും.  ഡിഎൻഎ പരിശോധനയ്ക്കായി ബിനോയിയുടെ രക്തസാംപിൾ എടുക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രക്തസാംപിൾ കൈമാറേണ്ടിയിരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് മെഡിക്കല്‍ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് ഇതുനടന്നില്ല. മറ്റു തടസ്സങ്ങളില്ലെങ്കിൽ ബിനോയിയുടെ രക്തസാംപിൾ ഇന്നെടുത്തേക്കും. ഒരു മാസത്തേയ്ക്ക് എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ കോടതി മുൻകൂർജാമ്യം അനുവദിച്ചത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...