പ്രതികള്‍ റാങ്ക് പട്ടികയില്‍ മുന്നിലെത്തിയതില്‍ അസ്വാഭാവികതയില്ല: പി.എസ്.സി

psc
SHARE

യൂണിവേഴ്സിറ്റി കോളജ് കുത്തുകേസ് പ്രതികള്‍ പൊലീസ് റാങ്ക് പട്ടികയില്‍ മുന്നിലെത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണറെ അറിയിച്ചു. ഗവര്‍ണറുടെ ആവശ്യപ്പെട്ടതനുസരിച്ച് രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ചെയര്‍മാന്‍ വിശദീകരണം നല്‍കിയത്. റാങ്ക് പട്ടികയില്‍ ക്രമക്കേടുണ്ടായിട്ടില്ലെന്നും എ.കെ.സക്കീര്‍ ജസ്റ്റിസ് പി.സദാശിവത്തെ ധരിപ്പിച്ചു. പരീക്ഷാനടത്തിപ്പിനെക്കുറിച്ച് പി.എസ്.സി വിജിലന്‍സ് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്ഭവനുമുന്നില്‍ പി.എസ്.സി ചെയര്‍മാനെതിരെ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...