കെഎസ്‌‌യു നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി; നാളെ വിദ്യാഭ്യാസ ബന്ദ്

ksu-strike-22
SHARE

യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് തെരുവുയുദ്ധമായി. പ്രവര്‍ത്തകരും പൊലീസും മുഖാമുഖം ഏറ്റുമുട്ടി. നിരാഹാരമനുഷ്ഠിച്ചിരുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം.അഭിജിത് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് കെ.എസ്.യു നാളെ വിദ്യാഭ്യാസ ബന്ദിനു ആഹ്വാനം ചെയ്തു

കെ.എസ്.യു നടത്തുന്ന സമരത്തിനു പിന്തുണയുമായി യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ച് 12.30 യോടെ സെക്രട്ടറിയേറ്റിനു മുന്നിലെത്തി. ഡീന്‍ കുര്യാക്കോസിന്‍റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

പിന്നിട് ഒരു മണിക്കൂറിലേറെ നീണ്ട തെരുവുയുദ്ധം. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കുപ്പികളും മരക്കഷ്ണങ്ങളും കല്ലുകളും വലിച്ചെറിഞ്ഞു.തുടര്‍ന്നു പൊലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു

സംഘര്‍ഷത്തില്‍ പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും  ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇതിനിടയില്‍ കെ.എം.അഭിജിത്തുള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

പിന്നീട് കെ.എസ്.യു സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തതായി പ്രഖ്യാപനം. പി എസ് സി ആസ്ഥാനത്തിനുമുന്നില്‍  യൂത്ത്കോണ്‍ഗ്രസ് രാപകല്‍സമരം തുടങ്ങുമെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു. അപ്പോഴേക്കും എം.ജി റോഡില്‍ കുപ്പിച്ചില്ലും കല്ലുകളും ഗ്രനേഡ് അവശിഷ്ടങ്ങളും നിറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...