സമരക്കാർ മുന്‍ കെ.എസ്.യുക്കാർ, കോളജ് മ്യൂസിയമാക്കാൻ അനുവദിക്കില്ല: കോടിയേരി

kodiyeri-ksu
SHARE

കെ.എസ്.യു സമരത്തെ പരിഹസരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരം നടത്തുന്നത് മുന്‍ കെ.എസ്.യുക്കാരാണ്. സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നത് അഭിഭാഷക. കോളജ് അടച്ചുപൂട്ടി മ്യൂസിയമാക്കണമെന്നുമുള്ള ആവശ്യം നടക്കില്ല. അഭിമന്യു വധത്തിന്‍റെ പേരില്‍ മഹാരാജാസ് അടച്ചുപൂട്ടി വാഴ വച്ചോ യെന്നും കോടിയേരി ചോദിച്ചു. 

സംഘര്‍ഷങ്ങളെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് തുറന്നു. വിദ്യാര്‍ഥികളും അധ്യാപകരും  കോളജിലെത്തി. കര്‍ശന സുരക്ഷാ പരിശോധനകള്‍ക്കുശേഷമാണ് ഇവരെ കോളജിനുള്ളില്‍ കടത്തിവിട്ടത്. വിദ്യാർഥികളേയും അധ്യാപകരേയും  തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ് കോളജിലെക്ക് പ്രവേശിപ്പിക്കുന്നത്. 

യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ കെ.എസ്.യു സെക്രട്ടറയേറ്റിനു മുന്നില്‍ നടത്തുന്ന ഉപവാസ സമയം എട്ടാം ദിവസത്തിലേക്ക് കടന്നു. നിരാഹാര പന്തലില്‍ രാവിലെ കെ.എസ്.യുവിന്‍റെ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് രൂപീകരണം നടക്കും. തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ യൂണവേഴ്സിറ്റി കോളജിലേക്ക് മാര്‍ച്ച നടത്തും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യൂണിവേഴ്സിറ്റി കോളജ്, സെക്രട്ടറിയേറ്റ്, പാളയം ഭാഗങ്ങള്‍ കനത്ത പൊലീസ് സുരക്ഷയിലാണ്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...