ഹർജിയിൽ കക്ഷി ചേർന്ന് കോൺഗ്രസും സ്പീക്കറും; ബലിയാടാക്കരുതെന്ന് സ്പീക്കർ

karnataka-speaker-22
SHARE

കര്‍ണാടകയില്‍ സ്വതന്ത്ര എംഎൽഎമാരുെട ഹര്‍ജിയില്‍ കോണ്‍ഗ്രസും സ്പീക്കറും കക്ഷിചേരും. വിശ്വാസ വോട്ടെടുപ്പ് നീട്ടുന്നതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി. വിമതരുടെ വിപ്പിന്റെ കാര്യത്തില്‍ വ്യക്തത തേടിയാണ് കക്ഷിചേരുന്നത്. കോണ്‍ഗ്രസിനുവേണ്ടി കപിൽ സിബൽ ഹാജരാകും. അഭിഷേക് മനു സിങ്‌വി സ്പീക്കര്‍ക്കുവേണ്ടി ഹാജരാകും. 

അതേസമയം വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാതെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ വീണ്ടും സങ്കീർണമായി. തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഗവർണറെ കാണാൻ കുമാരസ്വാമി അനുമതി തേടിയെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ രാജിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. രാജ്യം നിങ്ങളെ ഉറ്റുനോക്കുന്നുണ്ടെന്നും തന്നെ ബലിയാടാക്കരുതെന്ന് അഭ്യര്‍ഥിച്ചായിരുന്നു സ്പീക്കര്‍ രമേശ് കുമാര്‍ ചര്‍ച്ച ആരംഭിക്കുന്നതായി അറിയിച്ചത്.

വിശ്വാസ പ്രമേയ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ സ്വരം കടുപ്പിച്ച് സ്പീക്കര് രംഗത്തെത്തിയിരുന്നു‍. ഓരോ അംഗത്തിനും സംസാരിക്കാനുള്ള സമയം പത്തുമിനിറ്റാക്കി ചുരുക്കാന്‍ സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാര്‍ നിര്‍ദേശം നല്‍കി. ഇതോടെ വിശ്വാസ വോട്ടെടുപ്പ് ഇന്നുതന്നെയുണ്ടായേക്കാമെന്ന സൂചനകള്‍ ബലപ്പെട്ടു. വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് നീട്ടണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി നേരത്തെ അഭ്യര്‍ഥിച്ചിരുന്നെങ്കിലും  സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...