പാർട്ടിയെ മറികടന്ന് ആശുപത്രി വാങ്ങിയത് ദുരൂഹം; ജയലാലിനെതിരെ സിപിഐ നടപടി

mla-jayalal
SHARE

ചാത്തന്നൂര്‍ എംഎൽഎ ജി.എസ്.ജയലാലിനെതിരെ നടപടിയെടുക്കാന്‍ സിപിഐ എക്സിക്യൂട്ടിവ് തീരുമാനം. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കും. പാര്‍ട്ടിയെ മറികടന്ന് സ്വകാര്യ ആശുപത്രി വാങ്ങാന്‍ നീക്കം നടത്തിയതിലാണ് നടപടി. 

എംഎല്‍എയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി നിര്‍വാഹക സമിതി യോഗം വിലയിരുത്തി. ഇത്രയും വലിയ ഇടപാട് നടക്കുന്ന കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല. സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും വിലയിരുത്തലുണ്ടായി.

കൊല്ലം നഗരത്തില്‍ 75 സെന്റില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രി 5.25 കോടി രൂപയ്ക്കു വാങ്ങാന്‍ ജയലാല്‍ പ്രസിഡന്റായി റജിസ്റ്റര്‍ ചെയ്ത സാന്ത്വനം ഹോസ്പിറ്റല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കരാറെഴുതിയതാണ് സിപിഐയില്‍ വിവാദമായത്. ഒരു കോടിയിലേറെ രൂപ നല്‍കി ആശുപത്രി വാങ്ങാന്‍ കരാറെഴുതിയിട്ടും പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നില്ല.

നല്‍കിയ ഒരു കോടി രൂപയുടെ സ്രോതസും പാര്‍ട്ടിയെ അറിയിച്ചില്ല. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗം, ചാത്തന്നൂര്‍ മണ്ഡലം കമ്മറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്നതാണ് സംഘം ഭരണസമിതി. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് സംഘം റജിസ്റ്റര്‍ ചെയ്തത്. 80 കോടി രൂപ ഓഹരി മൂലധനമായി സമാഹരിക്കാനായിരുന്നു ലക്ഷ്യം. തുക മുഴുവന്‍ ഉടമകള്‍ക്ക് നല്‍കുന്നതിനു മുന്‍പേ ആശുപത്രിയുടെ ഭരണ നിയന്ത്രണം സംഘത്തിനു ലഭിച്ചതെങ്ങനെയെന്നും പാര്‍ട്ടി ചര്‍ച്ച ചെയ്തിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...