ശക്തമായ മഴ; മൂന്ന് ജില്ലകളിൽ അവധി; റെഡ് അലർട്ട്

rain-holiday-22
SHARE

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന്  കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍  പ്രഫഷനല്‍ കോളജുകള്‍  ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.  കേന്ദ്രീയ  വിദ്യാലയങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും  അവധി ബാധകമാണ്. എന്നാല്‍  നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല .

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പ്രഫഷനല്‍ കോളജ് ഒഴികെയുള്ള  വിദ്യാലയങ്ങള്‍ക്ക്  നാളെ അവധിയാണ്. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍  പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധിയായിരിക്കും .കോട്ടയം ജില്ലയില്‍അയര്‍ക്കുന്നം വില്ലേജിലെ പുന്നത്തുറ സെന്റ് ജോസഫ്സ് സ്കൂള്‍ ഒഴികെ  ദുരിതാശ്വാസ  ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.  

വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട്  ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അന്‍പതു കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. കനത്ത മഴയില്‍  കാലടി യോര്‍ദനാപുരം മഠത്തിപ്പറമ്പില്‍  സുബ്രഹ്മണ്യന്‍റെ വീട് തകര്‍ന്നു .  പെരുവണ്ണാമൂഴി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. ആലപ്പുഴയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകളിലായി  കഴിയുന്നവരുടെ എണ്ണം 225 ആയി. കടൽക്ഷോഭം രൂക്ഷമായ ആറാട്ടുപുഴയിലും കാട്ടൂരുമാണ് ക്യാംപുകൾ തുറന്നത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...