ചന്ദ്രയാന്‍ 2.0 വിക്ഷേപിച്ചു, ജി.എസ്.എല്‍വി റോക്കറ്റ് കുതിച്ചുയര്‍ന്നു; വിഡിയോ

chandrayaan2-launched
SHARE

ചന്ദ്രയാന്‍ രണ്ടുമായി ജി.എസ്.എല്‍വി റോക്കറ്റ് കുതിച്ചുയര്‍ന്നു. 16 മിനിറ്റ് 23 സെക്കന്‍‍ഡില്‍ ചന്ദ്രയാന്‍–2  വിക്ഷേപണവാഹനത്തില്‍ നിന്ന് വേര്‍പെട്ടു. 17 ദിവസം ചന്ദ്രയാന്‍–2 ഭൂമിയെ വലംവയ്ക്കും. സെപ്തംബര്‍ ഏഴിന് ചന്ദ്രയാന്‍–2 ചന്ദ്രോപരിതലത്തിലിറങ്ങും. 

20 മണിക്കൂര്‍ നീളുന്ന  കൗണ്ട്ഡൗണ്‍ ഇന്നലെ വൈകീട്ട്  6.43 നാണ് തുടങ്ങിയത്. ചന്ദ്രനില്‍  വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചന്ദ്രയാന്‍ ഒന്നിന് കൃത്യം പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം അമ്പിളിമാമനെ കുറിച്ചുള്ള കൗതുകള്‍ തേടി മറ്റൊരു പേടകം കൂടി കുതിച്ചു. 132 കോടി ജനങ്ങളുടെ പ്രാര്‍ഥനകളുമായി  ആന്ധ്രപ്രദേശിലെ സതീഷ് ധവാന്‍ സ്പേഷ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ട് കുതിച്ചുയർന്നത്. ചന്ദ്രന്റെ കറുത്തിരുണ്ട ദക്ഷണിധ്രുവത്തിലേക്കുള്ള  മൂന്നു ലക്ഷത്തി എണ്‍പതിനായിരം കിലോമീറ്റര്‍ ദൂരം ഉപഗ്രഹങ്ങളെ വഹിച്ചത് ബാഹുബലിയെന്ന പേരിലറിയപെടുന്ന ഐ.എസ്.ആര്‍.ഒയുടെ സ്വന്തം  ജി.എസ്.എല്‍.വി മാര്‍ക്ക് 3 റോക്കറ്റ്. നേരത്തെ അവസാന നിമിഷം സാങ്കേതിക തകാരാര്‍ കണ്ടെത്തി വിക്ഷേപണം മാറ്റിവെയ്ക്കേണ്ടിവന്നതിനാല്‍ അതീവജാഗ്രതയിലായിരുന്നു ഐഎസ്ആർഒ. 

ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം  ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാൻഡിങ്ങാണ്  ചന്ദ്രയാന്‍ രണ്ടിന്റെ പ്രത്യേകത. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ലോകത്ത് ഇതിനു മുന്‍പ് സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...