കർണാടക: വിശ്വാസവോട്ട് ഇന്നുതന്നെ വേണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

supremecourt-ktk
SHARE

കർണാടകയിൽ വിശ്വാസവോട്ട് ഇന്നുതന്നെ വേണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. സ്വതന്ത്ര എംഎൽഎമാരുടെ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനാവില്ലെന്ന് കോടതി നിലപാടെടുത്തു. ഹര്‍ജികള്‍ നാളെ പരിഗണിക്കാന്‍ ശ്രമിക്കാമെന്നും കോടതി പറഞ്ഞു. 

ഇതിനിടെ വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്ക്കണമെന്ന് മുഖ്യമന്ത്രി സ്പീക്കറോടു ആവശ്യപ്പെട്ടു. വോട്ടെടുപ്പ് ബുധനാഴ്ച  മതിയെന്ന്  സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ കുമാരസ്വാമി ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കര്‍ നിലപാട് അറിയിച്ചില്ല. 

അതേസമയം, ഇന്നു തന്നെ വിശ്വാസവോട്ടിന് നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സ്വതന്ത്രര്‍ക്കുവേണ്ടി മുകുള്‍ റോത്തഗിയാണ് ആവശ്യമുന്നയിച്ചത്. ഇന്ന് കേസ് പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. 

വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എം.എല്‍.എമാരായ എച്ച്.നാഗേഷും ആര്‍.ശങ്കറുമാണ് ഹര്‍ജി നല്‍കിയത്. അതേസമയം കുമാരസ്വാമി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ബിഎസ്പി എംഎൽഎ എൻ. മഹേഷിനു മായാവതി നിർദേശം നൽകി. സർക്കാർ നിലനിർത്താൻ പതിനെട്ടടവും പയറ്റുകയാണ് കോൺഗ്രസ് സഖ്യം. എന്നാൽ 107 പേർ പിന്തുണയുള്ള ബിജെപി, സർക്കാർ രൂപീകരിക്കാമെന്ന  ആത്മവിശ്വാസത്തിലാണ്.

രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിനുള്ള സഭാ സമ്മേളനം തുടങ്ങി. സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. നിലവിലെ കണക്കനുസരിച്ച് കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന് 100പേരുടെ പിന്തുണ മാത്രമാണുള്ളത്. വിമതര്‍ ഉള്‍പ്പെടെ 17പേര്‍ വിട്ടുനിന്നാല്‍ സഭയുടെ അംഗബലം 207 ആയി കുറയും. വിശ്വാസവോട്ടിനാവശ്യമായ 104പേരുടെ പിന്തുണ സര്‍ക്കാരിന് ലഭിക്കില്ലെന്ന് ഉറപ്പ്. അതേസമയം രണ്ട് സ്വന്ത്രരുടെ പിന്തുണ ഉള്‍പ്പെടെ 107 പേര്‍ ബിജെപിക്കൊപ്പമുണ്ട്. 

അതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അവസാനവട്ട ശ്രമവുമായി സ്പീക്കര്‍ രംഗത്തുണ്ട്. അയോഗ്യരാക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് വിമതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിശദീകരണം നല്‍കാന്‍ നാളെ 11 മണിക്ക്  ഹാജരാകണമെന്നാണ് നിര്‍ദേശം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...