സുതാര്യത വ്രതം; കാര്‍ വേണ്ടെന്ന് രമ്യ; യൂത്ത് കോൺഗ്രസ് നീക്കം ഉപേക്ഷിക്കുന്നു

ramya-haridas-car-2
SHARE

യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്ത് തനിക്കായി കാര്‍ വാങ്ങേണ്ടതില്ലെന്ന് രമ്യ ഹരിദാസ് എംപി. കെപിസിസി പ്രസിഡന്റിന്റെ അഭിപ്രായം താന്‍ അനുസരിക്കും. പൊതുജീവിതം സുതാര്യമായിരിക്കണം എന്നത് വ്രതവും ശപഥവുമെന്ന് രമ്യ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

രമ്യ ഹരിദാസ് എംപിക്ക് കാര്‍ സമ്മാനിക്കാനുളള തീരുമാനം ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ ഉപേക്ഷിക്കും. പണം പിരിച്ച് വാഹനം വാങ്ങുന്നതിനെതിരെ കെപിസിസി പ്രസി‍ഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ വിമര്‍ശനമുണ്ടായ സാഹചര്യത്തിലാണിത്.  യൂത്തു കോണ്‍ഗ്രസിനുളളില്‍ സുതാര്യതയോടെ നടത്തുന്ന പിരിവാണെന്നും പ്രവര്‍ത്തകര്‍ തരുന്ന സമ്മാനം സ്വീകരിക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു.

യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി രമ്യ ഹരിദാസിന് സമ്മാനമായി നല്‍കാന്‍ പതിനാലു ലക്ഷം രൂപ വിലവരുന്ന കാറാണ് ബുക്ക് ചെയ്തിരുന്നത്. ആയിരം രൂപയുടെ 1400 കൂപ്പണ്‍ അച്ചടിച്ച് യൂത്തുകോണ്‍ഗ്രസിനുളളില്‍ മാത്രം പിരിവ് നടത്തിയാണ് പണം കണ്ടെത്താൻ പദ്ധതിയിട്ടിരുന്നത്. എന്നാലിതിനോട് വിയോജിക്കുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. കാര്‍ വാങ്ങാന്‍ എംപിക്ക് പലിശ രഹിത വായ്പ കിട്ടുമെന്നാണ് സാമൂഹീകമാധ്യമങ്ങളിലും വിമര്‍ശനമുയർന്നിരുന്നു. 

ഓഗസ്ത് ഒന്‍പതിന് വടക്കഞ്ചേരിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെക്കൊണ്ട് കാർ കൈമാറാനായിരുന്നു യൂത്ത് കോണ്‍ഗ്രസ് പദ്ധതി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...