ആവശ്യം അവർക്ക് തന്നെ അറിയില്ല; കെഎസ്‌യു സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി

ksu-pinarayi-2
SHARE

യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിലെ കെ.എസ്.യു സമരത്തിനെതിരെ മുഖ്യമന്ത്രി. കോളജ് അവിടെ പ്രവര്‍ത്തിക്കരുതെന്നാണ് ആവശ്യമെങ്കില്‍ നടക്കില്ല. മലവെള്ളപ്പാച്ചില്‍ പോലെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന് മാധ്യമങ്ങളെയും മുഖ്യമന്ത്രി ഫെയ്സ് ബുക്ക് ലൈവില്‍ വിമര്‍ശിച്ചു. 

സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ലഭിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്സിറ്റി കോളജ് പ്രശ്നത്തിലടക്കം നിലപാട് വ്യക്തമാക്കിയത്. കോളജില്‍ അക്രമം നടന്നയുടന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തെന്നും സമരം ചെയ്യുന്നവര്‍ക്ക് ഇനിയെന്താണ് വേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. സമരം ചെയ്യുന്നവരുടെ ആവശ്യമെന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്ന് പിണറായി പരിഹസിച്ചു.

സിപിഎമ്മിനെതിരെയും സര്‍ക്കാരിനെതിരെയും മലവെള്ളപ്പാച്ചില്‍ പോലെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമങ്ങള്‍ ദുസ്വാധീനങ്ങള്‍ക്ക് വഴങ്ങിക്കൊടുത്ത് വലതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...