ഓപ്പറേഷന്‍ താമര പരാജയപ്പെട്ടെന്ന് കോൺഗ്രസ്; കരുക്കൾ നീക്കി യെഡിയൂരപ്പ; നാളെ?

kumaraswamy-yedyurappa
SHARE

കര്‍ണാടകത്തില്‍ നാളെ വിശ്വസവോട്ടെടുപ്പ് നിര്‍ണായകമാകും. ഓപ്പറേഷന്‍ കമല പരാജയപ്പെട്ടെന്ന് കോടതി വിധിക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രതികരിച്ചു. സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് സ്പീക്കര്‍ രംഗത്തത്തി. എന്നാൽ വിശ്വാസവോട്ടില്‍ കുമാരസ്വാമി തോല്‍ക്കുമെന്ന് ബി എസ് യഡ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാൽ 15 വിമത എംഎല്‍എമാരും നാളെ നിയമസഭയില്‍ എത്തില്ലെന്ന് അഭിഭാഷകൻ അഡ്വ. മുകുല്‍ റോഹത്ഗി വ്യക്തമാക്കി. രാജി തള്ളിയാലും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കേണ്ട, വിപ്പ് നിലനില്‍ക്കില്ലന്നും റോഹത്ഗി പറഞ്ഞു.

കര്‍ണാടകയില്‍ വിമതരുടെ രാജിക്കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സ്പീക്കര്‍ക്ക് അനുയോജ്യം എന്ന് തോന്നുന്ന സമയത്ത് തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എംഎൽഎമാരെ നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതോടെ കര്‍ണാടക നിയമസഭയില്‍ നാളത്തെ വിശ്വാസവോട്ടെടുപ്പ് നിര്‍ണായകമായി. 

വിശ്വാസവോട്ട് എങ്ങനെ..?

വിമതരെക്കൂടാതെ സഖ്യസര്‍ക്കാരിൽ സ്പീക്കര്‍ ഉള്‍പ്പടെ 101 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. സഭയിലെ ആകെ അംഗങ്ങള്‍ 208 ആണ്. കേവലഭൂരിപക്ഷത്തിന് 105 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. ബിജെപിക്ക് 105 അംഗങ്ങളാണുള്ളത്. സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് ബിജെപി പക്ഷത്തേക്ക് പോയ സ്വതന്ത്രനും കെപിജെപി അംഗവും കൂടിയാകുമ്പോള്‍ ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ടാകും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...