അസുഖം; രക്തസാംപിൾ നൽകാൻ കഴിയില്ലെന്ന് ബിനോയ്; പരിശോധന ഇന്നില്ല

binoy-kodiyeri-case
SHARE

പീഡനക്കേസിൽ ബിനോയി കോടിയേരിയുടെ ഡിഎൻഎ പരിശോധന ഇന്നില്ല. അസുഖമായതിനാൽ ഇന്ന് രക്തസാംപിൾ നൽകാൻ കഴിയില്ലെന്ന് ബിനോയി അറിയിച്ചു. ഇതുസംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥന്  കൈമാറി. അടുത്ത തിങ്കളാഴ്ച്ച ഹാജരാകുമ്പോൾ  രക്തസാംപിൾ നൽകണമെന്ന് ഓഷിവാര പൊലീസ് ആവശ്യപ്പെട്ടു.

രാവിലെ 11.30ഓടെ സ്റ്റേഷനിലെത്തിയ ബിനോയിയെ അന്വേഷണ ഉദ്യോഗസ്ഥൻ അര മണിക്കൂർ ചോദ്യം ചെയ്തു. മുൻ‌കൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി  അഭിഭാഷകനൊപ്പമാണ് ബിനോയി പൊലീസ് സ്റ്റേഷനിൽ ഹാജരായത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...