ഹൃദയം നുറുങ്ങുന്നു, ശിരസ് പാതാളത്തോളം താഴുന്നു; എസ്എഫ്ഐക്കെതിരെ സ്പീക്കർ

Sreeramakrishnan
SHARE

എസ്എഫ്ഐയുടെ അക്രമങ്ങള്‍ക്കെതിരെ തുറന്നടിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. യൂണിവേഴ്സിറ്റി കോളജില്‍ കുത്തേറ്റ അഖിലിനോട് എസ്എഫ്ഐ ഭാരവാഹികള്‍ ശിരസ്സുകുനിച്ച് മാപ്പപേക്ഷിക്കണമെന്ന് സ്പീക്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. അക്രമത്തിന്റെ മനംമടുപ്പിക്കുന്ന നാറ്റത്തിന്റെ സ്വര്‍ഗത്തേക്കാള്‍ നല്ലത് സമ്പൂര്‍ണ പരാജയത്തിന്റെ നരകമാണ്.

നിങ്ങള്‍ ഏതുതരക്കാരാണെന്നും ഏതു പ്രത്യയശാസ്ത്രമാണ് നിങ്ങള്‍ക്ക് തണലെന്നും പോസ്റ്റില്‍ ചോദിക്കുന്നു. എന്റെ ഹൃദയം നുറുങ്ങുന്നു, ലജ്ജ കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നു. യുവലക്ഷങ്ങളുടെ സ്നേഹനിലാവിലേക്കാണ് നിങ്ങള്‍ ‍കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്. നാറ്റംപേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...