വനംവകുപ്പിന്റെ ജീപ്പിന് നേരെ പാഞ്ഞടുത്ത് കൊമ്പനാന; മൂന്ന് പേർക്ക് പരുക്ക്; വിഡിയോ

elephant3
SHARE

വയനാട് പനമരത്ത്  ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ മൂന്ന് വനംവകുപ്പ് ജീവനക്കാർക്ക് പരുക്ക്. വനം വകുപ്പിന്റെ ജീപ്പും കാട്ടാന തകർത്തു. ചെതലയം റേഞ്ചിലെ ഫോറസ്റ്റ് ഓഫിസർ കെ.കെ ചന്ദ്രൻ, ഡ്രൈവർ മാനുവൽ  വാച്ചർ രാജേഷ് എന്നിവർക്കാണ് പരുക്കേറ്റത്. പരുക്ക് സാരമുള്ളതല്ല . നീർവാരം പുഴ മുറിച്ച് കടന്ന കാട്ടാന പുഞ്ചവയൽ ദാസനക്കര റോഡിൽ വെച്ചാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് . വനംവകുപ്പിന്റെ  ജീപ്പിന് നേരെ പാഞ്ഞടുത്ത കൊമ്പനാന മുൻഭാഗം അടിച്ച് തകർത്ത് കുത്തിമറിക്കാൻ ശ്രമിച്ചു . രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ്  ജീവനക്കാർക്ക് പരുക്കേറ്റത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...