മെഡിക്കല്‍ പ്രവേശനം; ഒഴിവുള്ള സീറ്റ് പുറത്ത് നല്‍കാമെന്ന് സുപ്രീംകോടതി

spc
SHARE

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഒഴിവ് വരുന്ന എൻ.ആർ.ഐ സീറ്റുകൾ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദ്യാർഥികള്‍ക്ക് നൽകാമെന്ന് സുപ്രീംകോടതി. എൻ.ആർ.ഐ മാനദണ്ഡം പൂർണ്ണമായും പാലിച്ചായിരിക്കണം പ്രവേശനം. കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. 15 ശതമാനം എൻആർഐ സീറ്റുകളിൽ ചിലത് വിദ്യാർഥികൾ ഇല്ലാത്തതിനാൽ ഒഴിച്ചിടേണ്ടി വരുന്നുവെന്നായിരുന്നു മാനേജ്മെന്റ് വാദം. മെറിറ്റ് പട്ടികയിൽ നിന്നും 15 ശതമാനം സീറ്റുകളിലേക്ക് അഖിലേന്ത്യാ കോട്ടയിൽ പ്രവേശനം നൽകാൻ നേരത്തെ തന്നെ സർക്കാർ തീരുമാനിച്ചിരുന്നു.

അതേസമയം വിദ്യാർത്ഥികളിൽ നിന്ന് നാല് വർഷത്തെ ബാങ്ക് ഗ്യാരണ്ടി ഇടാക്കണം എന്ന ആവശ്യത്തിൽ തീരുമാനം പിന്നീട്. ഇക്കാര്യത്തെ പറ്റി ഇൗ വർഷം പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് മുൻകൂർ അറിയിപ്പ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...