യൂണിവേഴ്സിറ്റി കോളജില്‍ സംഘർ‍ഷം; ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു

SFI
SHARE

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘർ‍ഷം. ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു. പരുക്കേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിക്ക് നെഞ്ചിലാണ് കുത്തേറ്റത്. വിഡിയോ സ്റ്റോറി കാണാം 

അതേസമയം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്െഎ യൂണിറ്റ് ഓഫിസ് പിടിച്ചെടുക്കാന്‍ വിദ്യാര്‍ഥികള്‍. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളും വിദ്യാര്‍ഥികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ഉച്ചയ്ക്കുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റിരുന്നു. പൊലീസോ അധ്യാപകരോ സംഘര്‍ഷത്തില്‍ ഇടപെടുന്നില്ല. ഇതിനിടെ മാധ്യമങ്ങള്‍ക്കു നേരെയും  എസ്എഫ്െഎ കൈയേറ്റ ശ്രമം നടന്നു. മാധ്യമപ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് കാംപസില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...