വെല്ലൂരില്‍ നിന്ന് 50 വാഗണ്‍ വെള്ളവുമായി ട്രെയിന്‍; ചെന്നൈക്ക് ചെറിയ ആശ്വാസം

train-chennai
SHARE

ചെന്നൈ നഗരത്തിലെ കുടിവെള്ള ക്ഷാമത്തിനു  താല്‍കാലിക പരിഹാരമായി ട്രെയിന്‍ മാര്‍ഗം വെള്ളമെത്തിച്ചു തുടങ്ങി. കാവേരി നദിയിലെ മേട്ടൂര്‍ അണക്കെട്ടിലെ വെള്ളമാണ് വെല്ലൂര്‍ ജില്ലയിലെ  ജോലാര്‍പേട്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ചെന്നൈയിലേക്ക് കൊണ്ടുവരുന്നത്. ഇരുപത്തിയേഴര ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന  അന്‍പത് വാഗണ്‍ വെളളമാണ് ഒരു ട്രെയിനില്‍ എത്തിക്കുക. വില്ലുപാക്കം റയില്‍വേ  റയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ട്രെയിനില്‍ നിന്ന് ടാങ്കര്‍ ലോറികളില്‍ വെള്ളം  കില്‍പോക് ജലശുദ്ധീകരണശാലയില്‍ എത്തിക്കും. 

ശുദ്ധീകരിച്ചതിനുശേഷം മധ്യചെന്നൈയിലെ വിവിധയിടങ്ങളില്‍ വിതരണം ചെയ്യും. ദിവസം ഒരു കോടി ലിറ്റര്‍ വെള്ളം മുപ്പതുദിവസത്തേക്ക് എത്തിക്കാനാണ് പദ്ധതിയിടുന്നത്. കഴിഞ്ഞമാസം 24 ന് പ്രഖ്യാപിച്ച പദ്ധതി പലവിധ കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...