വിമതരുടെയും സ്പീക്കറുടെയും ഹർജികൾ ഇന്ന് കോടതിയിൽ: നിർണായകം

karnataka-speaker-rebel-mla
SHARE

രാഷ്ട്രീയ നാടകങ്ങൾക്കിടെ കർണാടകയിൽ നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും. സമ്മേളനത്തിന് നിര്‍‌ബന്ധമായും പങ്കെടുക്കണമെന്നവശ്യപ്പെട്ട് എം എൽ എമാർക്കെല്ലാം കോൺഗ്രസ്  വിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ രാജി നൽകി മുംബൈയിലേക്ക് മടങ്ങിയ വിമതർ സമ്മേളനത്തിൽ പങ്കെടുക്കില്ല. വിട്ടു നിൽക്കുന്നവരെ അയോഗ്യരാക്കാനാണ് തീരുമാനം. സുപ്രീംകോടതി വിധിയും, സ്പീക്കറുടെ തീരുമാനവുമാണ് ഇനി നിർണായകം. 

സുപ്രീം കോടതി നിർദേശപ്രകാരം സ്പീക്കറെ കണ്ട് വീണ്ടും രാജി സമർപ്പിച്ച വിമതരെല്ലാവരും പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. എന്നാൽ രജിക്കാര്യത്തിൽ ഉടൻ തീരുമാനമില്ലെന്ന നിലപാടിൽ സ്പീക്കറും ഉറച്ചുനിൽക്കുന്നു. ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നിർബദ്ധമായും  പങ്കെടുക്കണമെന്നാവശ്യപ്പെട്ട്  എം എൽ എമാർക്ക് കോൺഗ്രസ്

വിപ്പ് നൽകിയിട്ടുണ്ട്. വിപ്പ് ലംഖിച്ചാൽ അയോഗ്യരാക്കും. സഖ്യസർക്കാർ തുടരുമോ ഇല്ലയോ എന്ന് നിയമസഭാ യോഗത്തിൽ വ്യക്തമാകുമെന്ന് മന്ത്രി. ഡി കെ ശിവകുമാർ പറഞ്ഞു 

ആദ്യം വിമത നേതാവായ രമേഷ് ജർകിഹോളിക്കൊപ്പം 2പേരെക്കൂടി   കൂറുമാറ്റ നിരോധന നിയമപ്രകാരം പുറത്താക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിനുശേഷം മറ്റുള്ളവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് ബാക്കി നടപടികൾ. തിരികെ എത്തുന്ന വിമതരെ ഏതുസമയവും  സ്വീകരിക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. അതേസമയം രാജിവച്ച മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഢിയടക്കം 3 പേർ ഇന്ന്  സമ്മേളനത്തിനെത്തുമെന്നാണ് സൂചന.

എന്നാൽ  ഇന്നത്തെ സുപ്രീംകോടതിവിധിയ്ക്കായി കാത്തിരിക്കുകയാണ് ബിജെപി. വിധിയറിഞ്ഞശേഷം മുന്നോട്ടുള്ള നീക്കങ്ങൾ തീരുമാനിക്കുമെന്നും ഭൂരിപക്ഷം നഷ്ടപെട്ട സർക്കാരിനെ സഭയിൽ നേരിടുമെന്നും  ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യെഡിയൂരപ്പ വ്യക്തമാക്കി. 

അതേസമയം കര്‍ണ്ണാടകയിലെ വിമത എം.എല്‍.എമാരുടെ രാജികാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ വിഷയം ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. സ്പീക്കര്‍ക്കെതിരെ എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി വീണ്ടും പരിഗണിക്കും.  തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ മുന്നിലെത്തും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...