മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം; രണ്ടാഴ്ചയ്ക്കിടെ ഹാജരാകുന്ന മൂന്നാമത്തെ മാനനഷ്ടക്കേസ്

rahul-gandhi-1
SHARE

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് അഹമ്മദാബാദ് മെട്രോപൊലീറ്റന്‍ കോടതി ജാമ്യം അനുവദിച്ചു. നോട്ട് അസാധുവാക്കലിന്‍റെ മറവില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന പ്രസ്താവനക്കെതിരെ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കും ചെയര്‍മാന്‍ അജയ്പട്ടേലുമാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരുന്നത്. രണ്ടാഴ്ചക്കിടെ രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്ന മൂന്നാമത്തെ മാനനഷ്ടക്കേസാണിത്. ജനങ്ങള്‍ക്ക് വേണ്ടി ആശയപോരാട്ടം നടത്താന്‍ അവസരമൊരുക്കിത്തരുന്ന ബി.ജെ.പിക്കും ആര്‍.എസ്.എസിനും നന്ദി പറയുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...