സംഘര്‍ഷം എസ്.എഫ്.ഐ Vs എസ്.എഫ്.ഐ; നടുങ്ങി കോളജ്; ‘അറിയാതെ' പ്രിന്‍സിപ്പല്‍

SFI-New-006
SHARE

യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്െഎ പ്രവര്‍ത്തകരും അനുഭാവികളും തമ്മില്‍ ഏറ്റുമുട്ടല്‍. സഹപാഠിയെ മര്‍ദിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ നെഞ്ചില്‍ കുത്തി പരുക്കേല്‍പ്പിച്ചു. ഡിഗ്രി വിദ്യാര്‍ഥി അഖിലിനെയാണ് എസ്എഫ്െഎ  യൂണിറ്റ് പ്രസിഡന്റും സംഘവും  ചേർന്ന് കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തെ തുടർന്ന് എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കോളജില്‍ വിദ്യാര്‍ഥികളുടെ വന്‍പ്രതിഷേധം നടന്നു.

രണ്ടു വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ പ്രശ്നമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷ് പറഞ്ഞു. എസ്.എഫ്.ഐക്കാര്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും വിനീഷ് പറഞ്ഞു. എന്നാൽ അഖിലിനെ എസ്എഫ്െഎ അംഗങ്ങള്‍ മുന്‍പും ആക്രമിച്ചിട്ടുണ്ടെന്ന് പിതാവ് ചന്ദ്രന് വെളിപ്പെടുത്തി‍. ജില്ലാസെക്രട്ടറി ഇടപെട്ട് കഴിഞ്ഞവര്‍ഷത്തെ കേസ് തീര്‍ക്കുകയായിരുന്നുവെന്നും അദേഹം പറ‍ഞ്ഞു.

ഇതിനിടെ സംഭവത്തിൽ വിചിത്രനിലപാടുമായി പ്രിന്‍സിപ്പല്‍ രംഗത്തുവന്നു. വിദ്യാര്‍ഥിസംഘര്‍ഷം അറിഞ്ഞില്ലെന്നും വിദ്യാര്‍ഥിപ്രവേശനത്തിന്റെ തിരക്കിലായിരുന്നുവെന്നുമാണ് വാദം. വിഷയത്തെ കുറിച്ച് പരിശോധിച്ച് നടപടി എടുക്കുമെന്ന് പറഞ്ഞ പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് ക്യാംപസില്‍ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടു. 

യൂണിവേഴ്സിറ്റി കോളജില്‍ വര്‍ഷങ്ങളായി നടക്കുന്ന എസ്എഫ്ഐ അതിക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും ഇന്നലെയും ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി. ഇന്നലെ വിദ്യാര്‍ഥികള്‍ ഒന്നിച്ചിരുന്നു പാട്ടുപാടിയതിന്റെ പേരില്‍ തുടങ്ങിയ മര്‍ദനമാണ് ഇന്ന് രാവിലെയും തുടര്‍ന്നത്. ഇനിയും ഇത് സഹിക്കാനാവില്ലെന്നും പെണ്‍കുട്ടികളടക്കമുള്ളവര്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...