
കശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണവും വെടിവയ്പ്പും. കൃഷ്ണാഘാട്ടി, മന്‍കോട്ടെ, നൗഷേര മേഖലകളിലാണ് ആക്രമണം. ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്നു. ഇന്ത്യൻ സൈന്യം ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് ആക്രമണം. പ്രദേശത്തെ ഒരു നാട്ടുകാരന് പരുക്ക് ഉണ്ടെന്നാണ് വിവരം. കഴിഞ്ഞമാസം 15 ഭീകരരെ അതിർത്തിയിൽ സൈന്യം വധിച്ചിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.