ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു

mj-radhakrishnan-cinematographer3
SHARE

പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. ദേശാടനം, കരുണം, നാലു പെണ്ണുങ്ങൾ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. മരണസിംഹാസനം എന്ന ചിത്രം കാൻ പുരസ്കാരം നേടി. ഏഴു തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം േനടി. ദേശാടനം (1996), കരുണം (1999), അടയാളങ്ങൾ (2007), ബയോസ്കോപ് ( 2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടുപൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങളാണു പുരസ്കാരം നേടിയത്.

പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി. ലളിതയുടെയും മകനാണ്. പുനലൂർ എസ്എൻ കോളജിൽ പഠിക്കുമ്പോൾ തന്നെ ക്യാമറ കയ്യിലെടുത്ത രാധാകൃഷ്ണനെ സിനിമയിൽ കൊണ്ടുവന്നത് എൻ.എൻ.ബാലകൃഷ്ണനാണ്. ഷാജി എൻ.കരുണിനോടൊപ്പവും പ്രവർത്തിച്ചു. മകൻ യദുകൃഷ്ണനും ഛായാഗ്രാഹകനാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...