'ഓഡര്‍ ഇട്ടവർക്ക് കുറേ ഫ്ലാറ്റ് ഉണ്ടാകും; എനിക്ക് ഇതേയുള്ളൂ': വൈകാരികം: വിഡിയോ

flat
SHARE

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചതോടെ ഒറ്റപ്പെട്ട് ഫ്ലാറ്റുടമകള്‍. ഫ്ലാറ്റ് നിര്‍മാതാക്കളുടെ പുനഃപരിശോധനാ ഹര്‍ജിയും തള്ളിയതോടെ പലരും വൈകാരികമായി പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണെന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം. അവസാന ശ്രമമായി ക്യൂറേറ്റിവ് പെറ്റിഷന്‍ നല്‍കാനുള്ള തയ്യാറെപ്പിലാണ് ഉടമകള്‍. 

അവസാന പ്രതീക്ഷയായ ഫ്ലാറ്റ് നിര്‍മാതാക്കളുടെ  ഹര്‍ജിയും സുപ്രിംകോടതി തള്ളിയതോടെ ഞങ്ങള്‍ കണ്ട ഫ്ലാറ്റ് ഉടമകളുടെ പ്രതികരണം ഇതായുരുന്നു. ആത്മഹത്യയല്ലാതെ മറ്റ്‌വഴിയില്ലെന്നും ഇവര്‍ തുറന്നടിച്ചു.

 ഓഡര്‍ ഇട്ട ആള്‍ക്ക് കുറേ ഫ്ലാറ്റ് ഉണ്ടാകും എനിക്ക് ഇതുമാത്രമെ ഉള്ളൂ. ഇനി എന്റെയും മക്കളുടെയും ബോഡി കണ്ടിട്ടാണേല്‍ അങ്ങനെയാവട്ടെന്നും ഫ്ലാറ്റ് ഉടമകളിൽ ഒരാൾ പ്രതികരിച്ചു.

സുപ്രിംകോടതി പരിശോധനയ്ക്ക് നിയോഗിച്ചിരുന്ന മൂന്നംഗ സമിതിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഫ്ലാറ്റ് ഉടമകള്‍ ഉന്നയിച്ചത്. തെറ്റിധാരണാജനകമായ റിപ്പോര്‍ട്ടാണ് ഇവര്‍ നല്‍കിയതെന്നാണ് ആരോപണം. ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ തെറ്റ് സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തണം.

മുഖ്യമന്ത്രിയെ കണ്ട് പ്രശ്നങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട് ഇനി സര്‍ക്കാരിന് മാത്രമെ എന്തെങ്കിലും ചെയ്യാന്‍ സാധുക്കുകയുള്ളുവെന്നും ഫ്ലാറ്റ് ഉടമകള്‍ പറയുന്നു. ക്യുറേറ്റിവ് പെറ്റിഷന്‍ എന്നന നിയമസാധ്യത കൂടി പരീക്ഷാനാണ് ഉടമകളുടെ തീരുമാനം.

  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...