സഹായമെത്രാന്മാരെ മാറ്റിയത് മാര്‍പാപ്പ; ജാഗ്രത വേണം; മുന്നറിയിപ്പുമായി കര്‍ദിനാള്‍

alanchery
SHARE

വിഭാഗീയതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സഭാംഗങ്ങളോട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സിറോ മലബാര്‍ സഭ സ്ഥിരം സിനഡിനോട് ആലോചിച്ച് എറണാകുളം അങ്കമാലി അതിരൂപതാ ഭരണം ആരംഭിച്ചെന്ന കര്‍ദിനാളിന്റെ സര്‍ക്കുലര്‍ മറ്റന്നാള്‍ അതിരൂപതയിലെ പളളികളില്‍ വായിക്കും.

∙ വിഭാഗീയതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സഭാംഗങ്ങളോട് കര്‍ദിനാള്‍

∙ എറണാകുളം–അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളില്‍ കര്‍ദിനാളിന്റെ സര്‍ക്കുലര്‍

∙ 'സഭാവിരുദ്ധപ്രവര്‍ത്തനങ്ങളോട് സഭാംഗങ്ങളാരും സഹകരിക്കരുത് '

∙ 'സഹായമെത്രാന്മാരെ മാറ്റിയത് മാര്‍പാപ്പയുടെ നേരിട്ടുള്ള തീരുമാനമാണ് '

∙ 'അതിരൂപതയില്‍ പ്രത്യേക ഭരണാധികാരങ്ങളുള്ള മെത്രാനെ നിയമിക്കും'

വൈദികര്‍ അജപാലനഅധികാരം സഭാവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും  സഭാമക്കളാരും  സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കരുതെന്നും സര്‍ക്കുലര്‍ പറയുന്നു.  അതിരൂപതയില്‍ പ്രത്യേക ഭരണാധികാരങ്ങളുള്ള മെത്രാനെ നിയമിക്കുമെന്നും കര്‍ദിനാള്‍ വ്യക്തമാക്കുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...