കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി; സര്‍ക്കാരിന് ആശ്വാസം

kumaraswamy
SHARE

കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദേശം. എംഎൽ​എമാരുടെ രാജിക്കത്തുകളില്‍ ചൊവ്വാഴ്ചവരെ തീരുമാനമെടുക്കരുത് എന്നാണ് കോടതി നിര്‍ദേശം. ഇതോടെ കുമാരസ്വാമി സർക്കാരിന് താത്ക്കാലിക ആശ്വാസമായി.  

കര്‍ണാടക കേസില്‍ സ്പീക്കര്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചെന്ന്  വിമത എംഎൽഎമാർ വാദമുയർത്തിയിരുന്നു. നിയമസഭയുടെ അധികാരപരിധി സംബന്ധിച്ചല്ല കേസ്. രാജി മാത്രമാണ് വിഷയം. സ്പീക്കര്‍ക്ക് കോടതിയലക്ഷ്യനോട്ടിസ് അയയ്ക്കണമെന്ന് വിമതരുടെ അഭിഭാഷകന്‍ മുകുൾ റോത്തഗി കോടതിയിൽ വാദിച്ചു.

എന്നാൽ സ്പീക്കർ അധികാരം ചോദ്യംചെയ്തിട്ടില്ലന്ന് സ്പീക്കർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി വ്യക്തമാക്കി.  അയോഗ്യരാക്കപ്പെടാതിരിക്കാന്‍ മാത്രമാണ് വിമത എംഎല്‍എമാര്‍ രാജിനല്‍കിയത്. ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിനാണ് സ്പീക്കറുടെ അഭിഭാഷകന്റെ മറുപടി. രാജിക്കത്ത് ലഭിച്ചാലുടന്‍ തീരുമാനമെടുക്കാനാവില്ല, എംഎൽഎമാർ  സ്വമേധയാ രാജിവച്ചതാണോ എന്ന് പരിശോധിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

അതേസമയം കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ കര്‍ണാടക നിയമസഭാ സമ്മേളനം ആരംഭിച്ചു. നിര്‍ബന്ധമായും പങ്കെടുക്കണമെന്നവശ്യപ്പെട്ട് എംഎൽഎമാർക്കെല്ലാം കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്.  രാജി നൽകി മുംബൈയിലേക്ക് മടങ്ങിയ വിമതർ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. വിട്ടുനിൽക്കുന്നവരെ അയോഗ്യരാക്കാനാണ് നീക്കം. രാജികള്‍ പരിശോധിക്കാന്‍ സമയം വേണമെന്നും ഉടന്‍ തീരുമാനിക്കാനാകില്ലെന്ന നിലപാടില്‍ സ്പീക്കര്‍ കെ.ആര്‍.രമേശ്കുമാര്‍ ഉറച്ചുനില്‍ക്കുകയാണ്. ബെംഗളൂരുവിലുള്ള 3 വിമത എംഎൽഎമാരുമായി കര്‍ണാടക സ്പീക്കർ ഇന്ന് വൈകിട്ട് നാലുമണിക്ക് കൂടിക്കാഴ്ച നടത്തും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...