ബി.ജെ.പിക്ക് ഒരുമുഴം മുന്നേയെറിഞ്ഞ് കുമാരസ്വാമി; വിശ്വാസവോട്ടെടുപ്പിന് അനുമതി തേടി

hd-kumaraswami-2
SHARE

കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ വിശ്വാസവോട്ടെടുപ്പിന് കുമാരസ്വാമി സര്‍ക്കാര്‍. ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ടെടുപ്പിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട കുമാരസ്വാമി അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.

അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തക്കം പാര്‍ത്തിരുന്ന ബി.ജെ.പിക്ക് ഒരുമുഴം മുന്നേയെറിഞ്ഞാണ് കുമാരസ്വാമിയുടെ നീക്കം.ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ടെടുപ്പിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട കുമാരസ്വാമി അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.നിയമസഭാസമ്മേളനത്തില്‍ 16 വിമതരും പങ്കെടുത്തില്ല. എന്നാല്‍ രാമലിംഗറെഡ്ഡിയടക്കം വിമതരില്‍ ചിലര്‍ മടങ്ങിയെത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ വിശ്വാസവോട്ടെടുപ്പ് അനിവാര്യമാണെന്നും.കേന്ദ്രഭരണം കയ്യിലുള്ളതിനാല്‍ എന്തും ചെയ്യാമെന്ന ചിന്തയിലാണ് ബി.ജെപിയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

റിസോര്‍ട്ടുകളിലേയ്ക്ക് മാറ്റുകയാണ്. തിങ്കളാഴ്ച്ച നിയമസഭാ സമ്മേളനത്തിനെത്തുന്നവരെ മറുകണ്ടം ചാടലും  മറ്റ് പ്രശ്നങ്ങള്ളും  ഒഴിവാക്കാനാണ് നീക്കം.തിങ്കളാഴ്ച്ചയോ ബുധനാഴ്ചയോ സ്പീക്കര്‍ വിശ്വാസവോട്ടെടുപ്പിന് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...