ഗോവയിൽ കൂറുമാറിയവർക്ക് വൻ വാഗ്ദാനങ്ങള്‍; അന്തിമ തീരുമാനം ഇന്നറിയാം

goa-congress-1
SHARE

ഗോവയില്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയ പത്ത് കോൺഗ്രസ് എം.എല്‍.എമാരുടെ പദവി സംബന്ധിച്ച കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യഷനുമായ അമിത്ഷായുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വൈകിട്ട് വീണ്ടും കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേതൃത്വത്തില്‍ പത്ത് എം.എല്‍.എമാരാണ് കോൺഗ്രസിനെ ഞെട്ടിച്ച് ബി ജെ.പിയിലേക്ക്  മാറിയത്. 

ചന്ദ്രകാന്തിന് ഉപമുഖ്യമന്ത്രിസ്ഥാനവും നാലുപേര്‍ക്ക് മന്ത്രിസ്ഥാനവും നല്‍കുമെന്നാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. മന്ത്രിസഭ പുനസംഘടനയില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനം  എടുക്കുമെന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബൊ പനാജിയില്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...